Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Eye

Kottayam

സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി

പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി ചാ​രി​റ്റ​ബി​ള്‍ ക്ല​ബ്ബി​ന്‍റെ​യും അ​മൃ​ത ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി. അ​ധ്യാ​പ​ക ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ക്യാ​മ്പ് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു പു​തു​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​മൃ​താ​ന​ന്ദ​മ​യി മ​ഠം സ്വാ​മി​നി നി​ഷ്‌​ടാ​മൃ​ത പ്രാ​ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​മൃ​ത ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സ് ഡ​യ​റ​ക്ട​ര്‍ എം.​സി. ജ​യ​ന്‍, ഡോ.​വി.​ആ​ര്‍. ശ​ശി​ധ​ര​ന്‍, എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, സു​നി​ല്‍ ക​ള​ത്തൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Up